ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ വികൃതമാക്കി തെരുവില്‍ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധിക്കുക : കേരള ക്ഷേത്ര സംരക്ഷണ സമിതി

Friday 26 August 2016 3:10 pm IST

കണ്ണൂര്‍: ചട്ടമ്പി സ്വാമികളുടെ ജന്മദിനത്തില്‍ 'നമ്മളൊന്ന്' എന്ന പേരില്‍ സിപിഎം നടത്തിയ സാംസ്‌കാരിക ഘോഷയാത്രകളില്‍ ഭക്തിപൂര്‍വ്വം വ്രതാനുഷ്ഠയോടുകൂടി ക്ഷേത്രങ്ങളില്‍ മാത്രം ആചരിച്ചുവരുന്ന തിടമ്പു നൃത്തംപോലുള്ള അനുഷ്ഠാനങ്ങളെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വികൃതമാക്കി തെരുവില്‍ അവതരിപ്പിച്ചതിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലംമുതല്‍ ആരംഭിച്ച ഇത്തരത്തിലുള്ള അവഹേളനം ഇന്നും തുടരുകയാണ്. ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട ഒരു സന്ദേശവും പ്രദര്‍ശിപ്പിക്കാതെ ഹിന്ദുക്കളിലും മറ്റു മതന്യൂനപക്ഷങ്ങളിലും വര്‍ഗ്ഗീയ വിദ്വേഷം ഇളക്കിവിടുന്ന രീതിയിലുള്ള ടാബ്ലോകളും ബാനറുകളും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രകടനങ്ങളും പ്രസംഗങ്ങളുമാണ് ബക്കളത്തും മമ്പറത്തും മറ്റു ഭാഗങ്ങളിലും സിപിഎം പരിപാടിയില്‍ നടന്നത്. വര്‍ഗ്ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്ന രീതിയില്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തൃക്കൈ മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഭാസ്‌കരന്‍, എം.കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.