കണ്ണൂര്‍: കേരള ടിമ്പര്‍ മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് 2ാം സംസ്ഥാന സമ്മേളനവും സഹായ ധന വിതരണവും 31 ന് ഇരിട്ടി എടൂര്‍ ബസ്സ്റ്റാന്റ് കോപ്ലംക്സില്‍ നടക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 3 മണിക്ക്അഡ്വ.സണ്ണിജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡണ്ട് കെ.കെ.മോഹനന് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ഡിഎഫ്ഒ സുനില്പമിഡി സഹായ വിതരണവും ഷിജിനടുപ്പറമ്പില് സ്ക്കോളര്‍ഷിപ്പ് വിതരണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.മോഹനന്,സി.ബാലകൃഷ്ണന്,ഐസക് പുല്ലുവട്ടം,പി.അബ്ദുള്‍ ഷുക്കൂര്‍ ,എസ്.മെഹബൂബ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: