പഴയങ്ങാടി: മാടായി വടുകുന്ദ് ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. രണ്ട് ഭരണ്ഡാരങ്ങളില് നിന്നായി അരലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്നലെ രാവിലെ ആറോടെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത ശേഷം സമീപത്തായി ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. രണ്ടുമാസത്തിലൊരിക്കലാണ് ഭണ്ഡാരങ്ങള്‍ തുറക്കുന്നത്. കഴിഞ്ഞ ജൂണ്‍ 29നാണ് അവസാനമായി ഭണ്ഡാരങ്ങള്‍ തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയത്. ക്ഷേത്രത്തില്‍ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ടെങ്കിലും മോഷണം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പഴയങ്ങാടി പോലീസ് കെസേടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: