കാക്കയങ്ങാട് മേഖലയിലെ സിപിഎം അക്രമം അവസാനിപ്പിക്കണം

Friday 26 August 2016 12:52 am IST

ഇരിട്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ശോഭായാത്രയില്‍ കടന്നു കയറി ആക്രമിക്കുകയും പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടും മുഴക്കുന്നു പഞ്ചായത്ത് മെമ്പറുമായ കെ.കെ.ഉമേശന്‍, ലിപിന്‍, അരുണ്‍ എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും കടുക്കാ പാലത്ത് വീടുപണി ചെയ്തു കൊണ്ടിരിക്കെ ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡല്‍ കാര്യവാഹ് സുജേഷിനെയും സന്തോഷ്, അരുണ്‍, ദീപേഷ് എന്നിവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത സിപിഎം ഭരണകൂട ഭീകരതയില്‍ ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ഇ.കെ. കരുണാകരന്‍, എന്‍.വി. ഗിരീഷ്, ജനറല്‍ സിക്രട്ടറി മാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി മനോഹരന്‍ വയോറ, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.