കണ്ണൂര്‍: യുവകര്‍ഷകനുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡ് നേടിയ മഹേഷ് പിണറായിയെ ജൈവ സംസ്കൃതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ചടങ്ങില്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന് മഹേഷിനെ ഷാളണിയിച്ചും കൂവളതൈ നല്‍കിയും ആദരിച്ചു. വിനോദ് പയ്യട അധ്യക്ഷതവഹിച്ചു. സി.വിശാലാക്ഷന്, രാജന് കോരമ്പേത്ത്, വിജയന് കണ്ണപുരം എന്നിവര്‍സംസാരിച്ചു. ആശഹരി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: