തളിപ്പറമ്പ്: തൃച്ഛംബരം തിടമ്പ് നൃത്തം ഘോഷയാത്രയില്‍ അവതരിപ്പിച്ച് ഹിന്ദു മതത്തയും ആചാരങ്ങളെയും അപമാനിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി മോഹനന് കൂനം സ്വാഗതം പറഞ്ഞു രാഷ്ടീയ സ്വയംസേവക സംഘം ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ:വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: