ബോണസ് ആവശ്യപ്പെട്ട് ധര്‍ണ

Friday 26 August 2016 2:13 am IST

തിരുവനന്തപുരം: ശമ്പളപരിധി നിശ്ചയിക്കാതെ മുഴുവന്‍ സംസ്ഥാന ജീവനക്കാര്‍ക്കും പന്ത്രണ്ടരശതമാനം (45 ദിവസത്തെ വേതനം) ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ധര്‍ണ ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം സംസ്ഥാനത്ത് രൂക്ഷമായതിനാല്‍ 2,500 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് കൊണ്ട് ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ജീവനക്കാരെ തൊഴില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഫെറ്റോ ജില്ലാ പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ ആധ്യക്ഷം വഹിച്ചു. കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന്‍ കാര്യാട്ട്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ. അനില്‍കുമാര്‍, മുന്‍സിപ്പല്‍ എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.ആര്‍. മോഹനന്‍നായര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍സെക്രട്ടറി ടി.ഐ. അജയകുമാര്‍, പെന്‍ഷണേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് കെ. വിജയകുമാര്‍, ഗവ പ്രസ് വര്‍ക്കേഴ്‌സ് സംഘ് സെക്രട്ടറി സി.കെ. ജയപ്രസാദ്, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി പി. രഞ്ജിത്ത്, പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍ സ്വാഗതവും എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.