തിരുവനന്തപുരം: നഗരത്തില്‍ സ്വന്തമായി വീടില്ലാത്തവരെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. പാവപ്പെട്ട ഒരാള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കിയാല് സമീപത്തുള്ളവരും മാതൃകകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി എംപിയുടെ വ്യക്തിഗത ധനസഹായത്തോടെയും സിറ്റിസണ്‍സ് ഇന്‍ഷ്യേറ്റീവ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുന്നത്തുകുളത്ത് ഷൈനി സതീഷിന്റെ കുടുംബത്തിന് നിര്‍മ്മിച്ചുനല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തിലെത്താന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരുതംകുഴി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ബിജെപി നഗരസഭാകക്ഷിനേതാവ് അഡ്വ. വി.ജി.ഗിരി, നഗരസഭാ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് എസ്. ജയചന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ എസ്. മധുസൂദനന് നായര്‍, സിറ്റിസണ്‍സ് ഇന്‍ഷ്യേറ്റീവ് ട്രഷറര്‍ ബി. ശശിധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. നിര്‍ധന സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള വിവിധ ക്ഷേമ പദ്ധതികളില്‍ ആദ്യ സംരംഭമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: