തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം വനിതാസംഘം ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് ഈ മാസം 26, 27, 28 തീയതികളില്‍ മാവേലിക്കര വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നടക്കും. ഇന്ന് വൈകിട്ട് 4 ന്് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപം തെളിയിക്കും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരിയുടെ അധ്യക്ഷത വഹിക്കും.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മാവേലിക്കര യൂണിയന് പ്രസിഡന്റ് സുബാഷ് വാസു, യോഗം കൗണ്‍സിലര്‍മാരായ രമേശ് അടിമാലി, ബേബി റാം, യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി കണ്‍വീനര്‍ അനില്‍ തറനിലം, വനിതാ സംഘം കേന്ദ്രസമിതി കണ്‍വീനര്‍ അനില്‍ തറനിലം, വനിതാസംഘം കേന്ദ്രസമിതി വൈസ്പ്രസിഡന്റ് ഷീബ ടീച്ചര്‍, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് പങ്കെടുക്കും. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ലീഗല്‍ അഡൈ്വസര്‍ എ.എന്‍.രാജന് ബാബു നയിക്കുന്ന ക്ലാസ്.27 ന് രാവിലെ ”മൈക്രോഫിനാന്‍സും എസ്എന്‍ഡിപി യോഗവും എന്ന വിഷയം മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ.മഹേശ്വരന് നയിക്കും.
”ഭൂരിപക്ഷ സമൂഹവും സംഘടനയും” എന്ന വിഷയം ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കും. ”ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത” എന്ന വിഷയം ശിവന് ഗുരുപഥം നയിക്കും. തുടര്‍ന്ന് സുനില്‍ ഡി.കുരുവിളയുടെ ക്ലാസും ‘നേതൃത്വവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. 28 ന് രാവിലെ യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ശാലീന എന്നിവര്‍ ക്ലാസ്സെടുക്കും. ക്യാമ്പ് അവലോകനത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്യും. മുഴുവന്‍ യൂണിയന് വനിതാ സംഘം കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 250 ഓളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: