കാഞ്ഞങ്ങാട്: ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കണ്വെന്ഷന് 27ന് രാവിലെ 10ന് കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കരാറുകാരുടെ വര്‍ധിച്ചുവരുന്ന കുടിശിക, പൊതുമരാമത്ത് മാന്വല്‍ പരിഷ്കരണത്തിലെ അപാകതകള്‍, അക്രഡിറ്റ് ഏജന്‍സികള്‍ക്ക് ടെണ്ടറില്ലാതെ വര്‍ക്കുകള്‍ അനുവദിക്കുന്ന നടപടി എന്നിവ കണ്വന്ഷന് ചര്‍ച്ച ചെയ്യും.
റവന്യ മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: