തൃശൂര്‍: ജന്മഭൂമി ഗുരുവായൂര്‍ സബ് ബ്യൂറോയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യാതിഥിയാകും.
നഗരസഭ ചെയര്‍ പേഴ്സണ്‍ പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 3 ന് രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സാഹിത്യ-രാഷ്ട്രീയ-കലാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: