കണ്ണൂര്‍: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന സംസ്കൃത ദിനാചരണം 27 ന് കണ്ണൂരില്‍ നടക്കുമെന്ന് കണ്ണൂര്‍ ഡിഡി ഇന്‍ചാര്‍ജ്ജ് സി.പി.പത്മരാജ് അറിയിച്ചു.
കണ്ണൂര്‍ ജൂബിലി ഹാളില്‍ നടക്കുന്ന ദിനാചരണ പരിപാടി മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആമുഖഭാഷണം നടത്തും. ചെന്നൈ സംസ്കൃതഭാരതിയിലെ ശ്രീരാം സംസ്കൃതദിന സന്ദേശം നല്‍കും.
കോര്പ്പറേഷന് കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക,് പണ്ഡിതരായ ടി.കെ. കൃഷ്ണന് നമ്പ്യാര്‍, ഡോ.വി.ഗോവിന്ദന് നമ്പൂതിരി, ഡോ.പി.മനോഹരന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ആര്.എസ്.ഷിബു സമ്മാനദാനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: