വരന് എച്ച്‌ഐവി; വിവാഹം നടന്നില്ല

Friday 26 August 2016 2:52 am IST

തിരുവണ്ണാമല: എച്ച്‌ഐവി ബാധിതനെന്ന വിവരം മറച്ചുവെന്ന് വരന്‍ വിവാഹത്തിന് ശ്രമിച്ചെങ്കിലും അവസാന നിമിഷം നടക്കാതെ പോയി. വധുവിന്റെ വീട്ടുകാരറിയുന്നത് വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ. ജില്ലാ റവന്യൂ ഓഫീസര്‍ എസ്. പളനിയുടെ സമയോചിത ഇടപെടലാണ് സഹായകമായത്. വരന്റെ വീട്ടിലെ വിവാഹഒരുക്കങ്ങള്‍ കണ്ട് പരിസരവാസി കളക്ടര്‍ക്കും ജില്ലാറവന്യൂ ഓഫീസര്‍ക്കും വിവരം നല്‍കി. അധികൃതര്‍ വീടുകണ്ടെത്തി, വരന്റെ ആശുപത്രി രേഖകള്‍ പരിശോധിച്ചു. രണ്ടുവര്‍ഷമായി ചികിത്‌സയിലാണെന്ന് വ്യക്തമായി. തുടര്‍ന്ന് വരന്‍ മുങ്ങി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ആരോ മനപൂര്‍വ്വം ചെയ്തതാണെന്നായിരുന്നു വധുവിന്റെ വീട്ടുകാര്‍ ആദ്യം ധരിച്ചത്. പിന്നീട് കാര്യങ്ങള്‍ ബോധ്യമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.