കണ്ണൂര്‍: കേരള ലത്തീന്‍ കത്തോലിക്ക സംസ്ഥാന അല്മായ മഹാസമ്മേളനം സപ്തംബര്‍ 24, 25 തീയ്യതികളില്‍ കണ്ണൂര്‍ കത്തീഡ്രല്‍ പരിസരത്ത് ബിഷപ്പ് ആല്‍ദോ മരീയ പത്രോണി നഗറില്‍ നടക്കും.
കേരളത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ കണ്ണൂര്‍ വരെയുളള 12 ലത്തീന്‍ രൂപതകളില്‍ നിന്നുളള അല്മായ ശുശ്രൂഷ സമിതിയംഗങ്ങളായ ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. സംഘാടക സമിതി യോഗത്തില്‍ കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു.
കെ.ആര്.ബി.സി. ലെയ്റ്റി കമ്മീഷന് സംസ്ഥാന സെക്രട്ടറി ഡോ.മാത്യു കുഴിമലയില്‍, ഡോ.മാര്ട്ടിന് രായപ്പന്, കെ.എച്ച്.ജോണ്‍, ആന്റണി നൊറോണ,ആന്റണി എം ജോസ്,ഷേര്‍ളി സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: