സമി ഡയറക്ട് പ്രകൃതിദത്ത ഉത്പന്നങ്ങള്‍ അവതരിപ്പിക്കും

Friday 26 August 2016 3:02 am IST

കൊച്ചി: ചെറുതുരുത്തിയില്‍ പിഎന്‍എന്‍എം ആയുര്‍വേദ കോളജ് സംഘടിപ്പിക്കുന്ന വസ്തി വിവേകില്‍ ഹെല്‍ത്ത് സയന്‍സ് കമ്പനിയായ സമി ലാബ്‌സിന്റെ അനുബന്ധ സ്ഥാപനമായ സമി ഡയറക്ട് പ്രകൃതിദത്ത ഉത്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. ആരോഗ്യ മേഖലയിലെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ ആയുര്‍വേദം പ്രാപ്തമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാലും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചികിത്സാരീതി ആയതിനാലും കൂടുതല്‍ ആളുകള്‍ ആയുര്‍വേദത്തെ ആശ്രയിക്കുന്നു. മനുഷ്യ ശരീരത്തെ ആയുര്‍വേദ ചികിത്സ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പരമ്പരാഗത മെഡിക്കല്‍ രീതികളെ കുറിച്ച് അവബോധമുണ്ടാക്കുകയും പ്രചാരണം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.