മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ഘട്ടത്തില്‍

Friday 26 August 2016 3:26 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍. റൊമാനിയന്‍ ടീം സ്റ്റീവ ബുക്കാറസ്റ്റിനെ രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി ആകെ 6-0 ജയത്തോടെ സിറ്റിയുടെ മുന്നേറ്റം. എത്തിഹാദിലെ രണ്ടാം പാദത്തില്‍ ഫാബിയന്‍ ഡെല്‍ഫിന്റെ ഗോളാണ് മാഞ്ചസ്റ്ററിലെ വമ്പന്മാര്‍ക്ക് ജയം നല്‍കിയത്. എഫ്‌സി കോപെന്‍ഹേഗന്‍, ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്, റൊസ്‌തൊവ്, ഡൈനാമോ സാഗ്രെബ് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍. ഡച്ച് ടീം അയാക്‌സിന് പുറത്തേക്കു വഴികാണിച്ചാണ് റഷ്യന്‍ ടീം റൊസ്‌തൊവ് മുന്നേറിയത്. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയം. ജര്‍മന്‍ ടീം ബൊറൂസിയ ഇരുപാദങ്ങളിലുമായി 9-2ന് യങ് ബോയ്‌സിനെ മുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.