കൊച്ചി: ജൂനിയര്‍ ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. 39 രാജ്യങ്ങള്‍ പങ്കെടുക്കും. ആദ്യമായാണ് കേരളം വേദിയാകുന്നത്.
എഴുനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജൂഡോ അസോസിയേഷന് പ്രസിഡന്റ് എ. ശ്രീകുമാര്‍ പറഞ്ഞു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന് നിര്‍വഹിച്ചു.
സംസ്ഥാന ജൂഡോ അസോസിയേഷന് സെക്രട്ടറി ജോയ് വര്‍ഗീസ്, ട്രഷറര്‍ ഇ.എസ്. സന്തോഷ്, ടെക്നിക്കല്‍ ചെയര്മാന് ജെ.ആര്. രാജേഷ്, ജില്ലാ സെക്രട്ടറി പി.എസ്. ജോജോ, ഗോകുലം ഗ്രൂപ്പ് എജിഎം സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇടുക്കി സ്വദേശി കെ. ഹരിപ്രസാദ് ഭാരത ടീമില്‍ ഇടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: