അമേരിക്കയില്‍് 2017 ആഗസ്റ്റ് 21 ന് നട്ടുച്ചയ്ക്ക് ഇരുട്ടാവും. അന്ന് സൂര്യന് പൂര്‍ണ്ണമായും ചന്ദ്രനു പിന്നിലൊളിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സൂര്യഗ്രഹണം കാണാന്‍ അമേരിക്കയിലേക്ക് സഞ്ചാരികളുടെ തിരക്കാവുമന്ന്.
ഇപ്പോഴേ ഹോട്ടലുകളില്‍ റൂം ബുക്കിങ്ങ്് കഴിഞ്ഞു. ഇതിനു മുമ്പ് ്ഇത്രയും വലിയൊരു സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടില്ല. ഒറഗനിലും നാഷെ വില്ലയിലുമെല്ലാം സോളാര്ഫെസ്റ്റിന് സംഘാടകര്‍ ഇപ്പൊഴേ തയ്യാറെടുപ്പ് തുടങ്ങി.
നാല്പത്തഞ്ചു വര്‍ഷത്തിനു ശേഷം അമേരിക്കയിലൊരു സൂര്യഗ്രഹണം ഇതാദ്യമായാണ്. ഒറിഗനില്‍ നിന്ന് തെക്കന്‍ കരോലിന വരെ നീളുന്ന ഗ്രഹണം വ്യാപിക്കുന്ന ദൂരം 67 മൈല്‍.
വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, പശ്ചിമ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഗ്രഹണം ഭാഗികമായി വീക്ഷിക്കാം. സൂര്യഗ്രഹണം കാണാനെത്തുന്നവരെ സ്വീകരിക്കാന്‍ വിനോദ സഞ്ചാരമേഖല ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: