അടച്ചുപൂട്ടിയ കെട്ടിടം വീണ്ടും തുറന്നു; പ്രതിഷേധം ശക്തം

Friday 26 August 2016 9:54 am IST

മങ്കട: പഞ്ചായത്തും ആരോഗ്യവകുപ്പും അടച്ചുപൂട്ടിയ ക്വാര്‍ട്ടേഴ്‌സ് അധികൃതരുടെ അനുവാദമില്ലാതെ ഉടമ തുറന്നു. മങ്കട താലൂക്ക് ആശുപത്രിക്ക് സമീപം നൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണ് കഴിഞ്ഞ മെയ് 30ന് ആരോഗ്യവകുപ്പ് പൂട്ടിയത്. സമീപവാസികളുടെ പരാതി മൂലമാണ് അടപ്പിച്ചത്്. എന്നാല്‍ ആരോഗ്യവകുപ്പും പഞ്ചായത്തും അന്ന് നിഷ്‌കര്‍ശിച്ച നടപടികള്‍ സ്വീകരിക്കാതെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഇത് തുറന്നത്. നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്തോ ആരോഗ്യവകുപ്പോ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സമീപവാസികളായ വീട്ടമ്മമാര്‍. കാര്യമായ സുരക്ഷയും ഈ കെട്ടിടങ്ങള്‍ക്കില്ല. ഉടമസ്ഥന്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും ശല്യം സഹിക്കാതെ ഇയാള്‍ സ്ഥലം മാറിപോയി. സമീപത്തെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് പതിവായിരിക്കുകയാണ്. തൊഴിലാളികള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ തങ്ങളുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.