നേപ്പാളില്‍ ബസപകടം; 20 മരണം

Friday 26 August 2016 11:24 am IST

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് വീണ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഛന്‍ഡിബഞ്ച്‌യാംഗില്‍ വെള്ളിയാഴ്ചയാണ് സംഭവം, നിയന്ത്രണം വിട്ട ബസ് 330 അടി താഴ്ചയിലുള്ള ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കാഠ്മണ്ഡുവിനും 120 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഛന്‍ഡിബഞ്ച്‌യാംഗിലാണ് ദുരന്തമുണ്ടായത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നദിയില്‍ മുങ്ങിത്താഴ്ന്നു പോയ ബസില്‍ നിന്നും ഗ്രാമവാസികളും, പോലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ബസിനടിയില്‍ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അതേസമയം ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യം അറിവായിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.