തുറവൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട

Friday 26 August 2016 7:51 pm IST

തുറവൂര്‍: തുറവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടിയില്‍പ്പരം രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയിലായി. ഇടുക്കി ഉടുമ്പഞ്ചോല താലൂക്ക് കൊന്നത്തുനാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഉഴുവേലില്‍ പ്രിന്‍സ്(34), അഞ്ചാം വാര്‍ഡില്‍ പള്ളി വാതുക്കല്‍ റോബിന്‍(34), കോതമംഗലം കീരമ്പാറ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മുണ്ടയ്ക്കല്‍ അനീഷ്(22) എന്നിവരാണ് പിടിയിലായത്. തുറവൂര്‍ പാട്ടുകുളങ്ങരയ്ക്ക് സമീപത്തുനിന്നാണ് കുത്തിയതോട് പോലീസ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അരൂര്‍ പോലീസും കുത്തിയതോട് പോലീസും ചേര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. സ്ഥിരമായി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഇവര്‍ ആന്ധ്രയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവിടെ നിന്ന് സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി ഹാഷിഷ് ഓയിലുമായി വരുന്നതിനിടയിലാണ് പിടികൂടിയത്. ചേര്‍ത്തല കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. കുത്തിയതോട് സിഐയുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രിന്‍സ് മയക്കു മരുന്ന് കടത്തിലെ രാജകുമാരന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറയുന്നു. കുത്തിയതോട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നുവരുന്ന മയക്കുമരുന്ന് വേട്ടയുടെ തുടര്‍ച്ചയായാണ് സംഘം പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.