കൊല്ലം: പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ്ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരുരുകോടിരൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് മാനേജര്‍ വി. പീതാംബരന്, ലുലു ഗ്രൂപ്പ്മീഡിയ കോ–ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരുരുകോടി രൂപയുടെ ചെക്ക് കൈമാറിയത്.
ഗാന്ധിഭവന് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സമ്മാന്‍ പുരസ്കാരം സ്വീകരിക്കനെത്തിയപ്പോഴാണ് എം.എ. യൂസഫലി തുക വാഗ്ദാനം ചെയ്തത്. വര്‍ഷംതോറും 25 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ്ഗാന്ധിഭവന്നു നല്‍കാമെന്നും എം.എ. യൂസഫലി അറിയിച്ചിട്ടുണ്ട്.ഭിന്നശേഷിയുള്ളവര്‍ക്കായി ഗാന്ധിഭവന് നിര്‍മ്മിക്കുന്ന കെട്ടിട നിര്മ്മാണത്തിനായാണു തുക വിനിയോഗിക്കുക.
ഏഴുദിവസത്തിനകം തുക കൈമാറുമെന്നായിരുന്നുരുപ്രഖ്യാപനം. എന്നാല്‍ നാലുദിവസത്തിനകംതുക കൈമാറി. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് ഒരുരുകോടിരൂപയുടെ സഹായം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: