കുമളി: സാധാരണ നടത്താറുളള പരിശോധനയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു. സ്വീപ്പേജ് ജലത്തിന്റെ അളവ് ശേഖരിച്ചതില്‍ 30 ലീറ്റര്‍ വെളളമാണ് സെക്കന്റില്‍ ഒഴുകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ഒന്നാം മൈല്‍ വലിയകണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നടന്ന യോഗത്തില്‍ സ്പില്‍വേയില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് തമിഴ്നാട് കേരളത്തിന് നല്കി.
ഉപസമിതി ചെയര്മാന് ഹരീഷ് ഗീരീഷ് ഉമ്മര്ജി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രസീദ്, തമിഴ്നാട് പ്രതിനിധി മാധവന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അടുത്ത മാസം ഒമ്പതിന് വീണ്ടും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: