കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Friday 26 August 2016 9:57 pm IST

കമ്പംമെട്ട്: കഞ്ചാവ് വില്‍പ്പനക്കാരന്‍  പോലീസ് പിടിയില്‍. മാവേലിക്കര സ്വദേശി യേശുദാസ് (36) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ വൈകുന്നേരം 6.45 നാണ് പതിവ് പരിശോധനകള്‍ക്കിടെ 180 ഗ്രാം കഞ്ചാവ് പിടികൂടുന്നത്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവുമായി ബസില്‍ അതിര്‍ത്തിയില്‍ ഇറങ്ങിയ ശേഷം നടന്ന് ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കമ്പംമെട്ട് എസ്‌ഐ വി ജെ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയ്ക്ക് എതിരെ മാവേലിക്കര സ്‌റ്റേഷനില്‍ മൂന്ന് കഞ്ചാവ് കേസടക്കം നാല് കേസുകള്‍ ഉണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.