തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന കാര്യം അറിയില്ലെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ എന്‍.എന്‍. ശശി ജന്മഭൂമിയോട് പറഞ്ഞു. എബിസി പ്രോഗ്രാം അനുസരിച്ച് നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള ഔഷധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജില്ലകളിലെ ആവശ്യകത അനുസരിച്ച് ഈ തുക വിതരണം ചെയ്യും. ഈ വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ നായ്ക്കളുടെ വന്ധ്യംകരണത്തിന് 500 കോടിരൂപ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികധനസഹായമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: