അമ്പലപ്പുഴ: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഹരിപ്പാട് താമല്ലായ്ക്കല്‍ സ്വദേശിനിയായ യുവതിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. വ്യാഴാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയെ കാണിച്ചിരുന്നത്.
കഴിഞ്ഞദിവസം രാത്രിയില്‍ എറണാകുളത്തേക്കു കൊണ്ടുപോകുന്നതിനിടെ വഴി മദ്ധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആംബുലന്‍സില്‍വച്ച് കുട്ടി പകുതി വെളിയില്‍ വരികയും ചെയ്തു. ഉടനെ ഒപ്പമുള്ളവര്‍ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട എയ്ഡ് പോസ്റ്റ് പോലീസും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ആംബുലന്‍സിനു ചുറ്റും ബെഡ്ഷീറ്റുപയോഗിച്ച് മറയുണ്ടാക്കി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തി. യുവതിയും കുട്ടിയും ഇവിടെ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: