കോട്ടയം: പരിധികളില്ലാതെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) ആവശ്യപ്പെട്ടു.
സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, തൊഴില്‍ നികുതി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടന്ന ജില്ലാധര്‍ണ്ണ സംസ്ഥാന സെക്രട്ടറി പി.കെ. രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.എന്‍. രാംപ്രകാശ് അധ്യക്ഷത വഹിച്ചു. ആര്. ജിഗി, ജി. ജയപ്രകാശ്, പി.എസ്. സുരേഷ് ബാബു, കെ. വിനോദ്, കെ.സി. ജയപ്രകാശ്, രാജേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: