കൊച്ചി: ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ മത്സരക്രമം തയ്യാറായി. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വടക്കു കിഴക്കിന്റെ പ്രതിനിധികളുമായി ഏറ്റുമുട്ടും. ഐഎസ്എല്ലിന്റെ പ്രമോട്ടര്‍മാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡാണ് ഫിക്സചറുകള്‍ പുറത്തിറക്കിയത്.
79 ദിവസങ്ങളിലായി 61 മത്സരങ്ങളാണ് രാജ്യത്തെ എട്ട് വേദികളിലായി അരങ്ങേറുക. ഡിസംബര്‍ നാലിന് ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടുന്നതോടെ പ്രാഥമിക മത്സരങ്ങള്‍ക്ക് സമാപനം. ഡിസംബര്‍ 10, 11 തീയതികളില്‍ ആദ്യ പാദസെമിഫൈനലും 13, 14 തീയതികളില്‍ രണ്ടാം പാദവും നടക്കും. ഡിസംബര്‍ 18ന് ഫൈനല്‍. ഫൈനല്‍ വേദി തീരുമാനിച്ചിട്ടില്ല. എല്ലാ മത്സരങ്ങളും രാത്രി 7നാണ് തുടങ്ങുക.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ അഞ്ചിനാണ്. ആദ്യ പതിപ്പിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുമായി. 9ന് ദല്ഡി ഡൈനാമോസ്, 14ന് മുംബൈ സിറ്റി, നവം. എട്ടിന് എഫ്സി ഗോവ, 12ന് ചെന്നൈയിന് എഫ്സി, 25ന് പൂനെ സിറ്റി, 4ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എന്നിങ്ങനെയാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയുടെ ആദ്യ എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് മത്സരം. ഒക്ടോബര്‍ മൂന്നിന് മഹാരാഷ്ട്ര ഡര്‍ബി. പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ എഫ്സി പൂനെ സിറ്റിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. നിലവിലെ റണ്ണേഴ്സപ്പായ എഫ്സി ഗോവയുടെ ആദ്യ മത്സരം ഒക്ടോബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹതിയില്‍.
ചെന്നൈയിന് എഫ്സിയുടെ ആദ്യ ഹോം മത്സരം ദല്‍ഹി ഡൈനാമോസിനെതിരെ ഒക്ടോബര്‍ ആറിന്. 13ന് ഗോവയുമായും 29ന് കേരള ബ്ലാസ്റ്റേഴ്സുമായും നവംബര്‍ 2ന് മുംബൈ സിറ്റിയുമായും 15ന് എഫ്സി പൂനെ സിറ്റിയുമായും 20ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും 26ന് അത്ലറ്റികോ ഡി കൊല്ക്കത്തക്കെതിരെയുഗമാണ് ചെന്നൈയിന് എഫ്സിയുടെ ഹോം മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: