ലോര്‍ഡ്സ്: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിന് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
നേരത്തെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ഇംഗ്ലണ്ടിന് മുഖംരക്ഷിക്കാന്‍ ഏകദിന പരമ്പര നേടിയേ തീരൂ. അതിനാല്‍ ഇന്ന് തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ ഇറങ്ങുക. ജാസണ്‍ റോയ്, ജോ റൂട്ട്, മോര്ഗന് എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. പാക്കിസ്ഥാനിലാകട്ടെ അസ്ഹര്‍ അലി, സര്‍ഫ്രാസ് അഹമ്മദ്, ഷൊഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: