പാട്ന: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെയെണ്ണം 138ലെത്തി. കഴിഞ്ഞ ദിവസം എട്ടുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. ഒരാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയില്‍ ഗംഗ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ സമീപ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിലാകുകയായിരുന്നു.
1934 ഗ്രാമങ്ങളിലായി 3.44 ലക്ഷത്തോളം ആളുകളോട് മാറിത്താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. 1.74 ലക്ഷത്തോളം ആളുകളെ 433 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുതിരാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: