ആദിവാസി ഭൂമി തട്ടിപ്പ് പട്ടികവര്‍ഗ ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു

Friday 26 August 2016 11:39 pm IST

തിരുവനന്തപുരം : വയനാട് ജില്ലയില്‍ 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയില്‍ കോടികളുടെ അഴിമതി നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച പട്ടികവര്‍ഗ ക്ഷേമ ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.എസ്.സ്വപ്നജിത്ത്, ജില്ലാ പ്രസിഡന്റ് ബി.എന്‍.പ്രശാന്ത് മുട്ടത്തറ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പ്രദീപ്കുമാര്‍, ഷിബു, ജില്ലാ സെക്രട്ടറി അഡ്വ. രഞ്ജിത്ത് രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികവര്‍ഗ ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ശശിധരന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.