തലശ്ശേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പ്രദേശത്ത് സിപിഎം നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ ബിജെപി ദേശീയ സമതി അംഗവും മംഗലാപുരം എംപിയുമായ നളീന്‍ കുമാര്‍ കട്ടീല്‍ സന്ദര്‍ശിച്ചു അദ്ദേഹത്തോ ടൊപ്പം ജില്ലാസെക്രട്ടറിമാരായ എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, കെ.ലിജേഷ്, സി.പി.സംഗീത, വി.രതി, ലസിത പാലക്കല്‍, സ്മിത തുടങ്ങിയവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: