കണ്ണൂര്‍: അഖില കേരള മാരാര്‍ ക്ഷേമസഭ മുപ്പത്തി ഒന്നാമത് വാര്‍ഷിക സമ്മേളനവും പുരസ്കാര സമര്‍പ്പണവും നാളെ രാവിലെ 9 മണിക്ക് പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എന്‍.ഇ.ഭാസ്കര മാരാര്‍ അധ്യക്ഷത വഹിക്കും. കെ.പി.ചന്ദ്രഭാനു, സി.കെ.വിനോദ്, കെ.രമേശന്, പി.വി.രാജശേഖരന് മാസ്റ്റര്‍, പ്രിയംവദ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന പ്രസിഡണ്ട് എന്‍.ഇ.ഭാസ്കര മാരാര്‍, സ്വാഗതസംഘം ചെയര്മാന് കുട്ടികൃഷ്ണ മാരാര്‍, സുഗുണന് മാരാര്‍, വത്സന് മാരാര്‍, ശ്രീധരമാരാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: