തലശ്ശേരി: തലശ്ശേരി-മൈസൂര്‍ റെയില്‍വേ ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി നാളെ പുതിയ ബസ്സ്റ്റാന്റ് ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് വികസന സെമിനാര്‍ നടത്തുന്നതാണെന്ന് തലശ്ശേരി വികസനവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 3.30ന് നടക്കുന്ന സെമിനാറില്‍ മുന്‍ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം ഉള്‍പ്പെടയുള്ളവര്‍ പങ്കെടുക്കുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ മേജര്‍ പി.ഗോവിന്ദന്, സജീവ് മാണിയത്ത്, റംഷീദ് ഇല്ലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: