ഇരിട്ടി : കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് നികുതി വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന മൂന്നര ലക്ഷത്തോളം രൂപ വിലവരുന്ന സിഗരറ്റുകള്‍ വാണിജ്യ നികുതി വകുപ്പ് പിടികൂടി. വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുപുഴ പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റുകള്‍ പിടി കൂടിയത്. സിഗരറ്റിന്റെ ആയിരത്തി മുന്നൂറോളം പാക്കറ്റുകള്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. വിവിധ തരത്തിലുള്ള ലഹരി ഉത്പന്നങ്ങള്‍ക്കൊപ്പം ഇത്തരം സിഗരറ്റുകളും നികുതി വെട്ടിച്ചു കടത്തുന്നത് നിരന്തര സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: