ദേശീയ പണിമുടക്ക് : പന്തം കൊളുത്തി പ്രകടനം നടത്തും

Saturday 27 August 2016 2:01 am IST

കണ്ണൂര്‍: ഐക്യട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ സപ്തംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഈ മാസം 31ന് ജില്ലയിലെ എല്ലാ പഞ്ചായത്ത്,മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രകടനവും നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും നടത്തും. യോഗത്തില്‍ എസ്ടിയു സംസ്ഥാന സിക്രട്ടറി എം.എ.കരീം അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സിക്രട്ടറി കെ.പി.സഹദേവന്‍,പി വി കൃഷ്ണന്‍ (സിഐടിയു), എം വി ജനാര്‍ദ്ദന്‍, എം കെ രവീന്ദ്രന്‍ (ഐഎന്‍ടിയുസി), എം.ഗംഗാധരന്‍ (എഐടിയുസി), എം ഉണ്ണികൃഷ്ണന്‍ (ഐഎന്‍എല്‍സി), എന്‍പിസി രഞ്ജിത്ത്, സി വി സാജു (കെയുഡബ്ലുജെ), പി.ടി.ഗോപാലകൃഷന്‍ (ബിഎസ്എന്‍ എല്‍ എംപ്ലോയീസ് യൂനിയന്‍), എ.പ്രദീപ ്(കെഎംസിഎസ് യു)എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ സിക്രട്ടറി അരക്കന്‍ ബാലന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.