ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ 5 പേര്‍ക്ക് പരിക്ക്

Saturday 27 August 2016 2:01 am IST

ഇരിട്ടി : വിവാഹം കഴിഞ്ഞു വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു ഓട്ടോ യാത്രികരായ 5 പേര്‍ക്ക് പരിക്കേറ്റു. കീഴ്പള്ളി അത്തിക്കല്‍ സ്വദേശികളായ പാഞ്ചാലി (70), രോഹിണി (65), ഗൌരി (57), നാരായണി (68) ഓട്ടോ െ്രെഡവര്‍ സനല്‍ കുമാര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 3 മണിയോടെ ഇരിട്ടി മട്ടന്നൂര്‍ റോഡില്‍ ഉളിയിലിനു സമീപമായിരുന്നു അപകടം. പാലയാട് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കീഴ്പള്ളി അത്തിക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.