ഇരിട്ടി: ഭാരതീയ ജനതാ പാര്‍ട്ടി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി രണ്ടായി വിഭജിച്ച് ഇരിട്ടി, ചാവശ്ശേരി എന്നിങ്ങിനെ രണ്ടു ഏരിയാ കമ്മിറ്റികള്‍ രൂപീകരിച്ചു. കമ്മിറ്റികളുടെ രൂപീകരണ യോഗത്തില്‍ പേരാവൂര്‍ നിയോജകമണ്ഡലംകമ്മിറ്റി പ്രസിഡന്റ് പി.എം.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സത്യന് കൊമ്മേരി, എം.സുരേഷ് ബാബു, പി.സജിത്ത്, പി.വി.അജയകുമാര്‍, കെ.ജയപ്രകാശ്, ഗോവിന്ദന് വെളിയമ്പ്ര, പി.രഘുനാഥ്, വി.മനോഹരന്, ഉണ്ണികൃഷ്ണന് മോച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാവശ്ശേരി ഏറിയാ കമ്മിറ്റി ഭാരവാഹികളായി വാസുദേവന്‍ ചാവശ്ശേരി (പ്രസിഡന്റ്), അഭിലാഷ് നടുവനാട്, വിനോദ് ഉളിയില്‍ (വൈസ് പ്രസിഡണ്ടുമാര്‍), നിധീഷ് ആക്കാംപറമ്പില്‍ (ജനറല്‍സെക്രട്ടറി) എന്നിവരെയും, ഇരിട്ടി ഏറിയാ കമ്മിറ്റി ഭാരവാഹികളായി കെ.കൃഷ്ണന് മീത്തലെ പുന്നാട് (പ്രസിഡന്റ്), ശ്രീധരന് കീഴൂര്‍കുന്ന്, വി.പ്രഭാകരന് കീഴൂര്‍ (വൈസ് പ്രസിടണ്ടുമാര്‍), പി.ബിജു എടക്കാനം (ജനറല്‍സെക്രട്ടറി), ദിനചന്ദ്രന് ഉളിയില്‍, സജീവ് വള്ളിയാട് (സിക്രട്ടറിമാര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: