കൂത്തുപറമ്പ്: വേങ്ങാട് ഇകെഎന്‍എസ് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നടത്തുന്നതിനായി സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു. വേങ്ങാട് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ് ഫ്ട്ബോള്‍ വോളീബോള്‍ എന്നിവ പരിശീലിക്കുന്നതിനായി ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വിനീത് സ്പോര്‍ട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയര്മാന് പ്രദീപന് തൈക്കണ്ടി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ഒ.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, പ്രധാനാധ്യാപിക ഹേമലത, കായികാധ്യാപകന് യു.വി.മുജീബ് റഹ്മാന്, സി.പി.പ്രശാന്ത് മാസ്റ്റര്‍, ഷിനിത്ത് പാട്യം, സി.കെ.ഷാരോണ്‍ രാജ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: