ന്യുദൽഹി: ഒളിമ്പിക്സിലെ ഭാരതത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. 2020, 2024, 2028 തുടങ്ങിയ വർഷങ്ങളിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സുകളിൽ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്താനാണ് ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
കായികപരിശീലനം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെക്കുറിച്ച് ദൗത്യസംഘം പദ്ധതി തയാറാക്കും. 2020ൽ ജപ്പാനിലെ ടോക്കിയോയിലാണ് ഒളിമ്പിക്സ് നടക്കുക. കായിക രംഗത്തെ സൗകര്യങ്ങള്‍, പരിശീലനം, പരിശീലന രീതി എന്നിവ സംഘം വിലയിരുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഘത്തിൽ ഉള്ളവരെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
റിയോ ഒമ്പിക്സില്‍ ഭാരതത്തിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി പുത്തൻ പദ്ധതിയുമായി രംഗത്തിറങ്ങുന്നത്. ഏറെ പ്രതീക്ഷകളുമായി 118 കായിക താരങ്ങളുമായാണ് ഭാരതം റിയോയിൽ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ, ഒരു വെള്ളിയും വെങ്കലവുമടക്കം രണ്ടു മെഡലുകൾ മാത്രം നേടാനെ സാധിച്ചിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: