നന്മ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

Saturday 27 August 2016 10:11 am IST

കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന-നന്മ, സംസ്ഥാന സമ്മേളനം 28,29,30 തിയ്യതികളില്‍ കോഴിക്കോട് നളന്ദ ഒഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍, പ്രതിനിധി സമ്മേളനം, ആദരിക്കല്‍, സര്‍ഗ വനിതാ സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. 29 ന് രാവിലെ 10.30ന് എം.ടി. വാസുദേവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സര്‍ഗ വനിതാ സമ്മേളനം സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എംഎല്‍എ മാരായ എ. പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ ബാബു പറശ്ശേരി, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, വില്‍സണ്‍ സാമുവല്‍, മാധവന്‍ കുന്നത്തറ, ജാനമ്മ കുഞ്ഞുണ്ണി, കെ.എസ്. കോയ എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.