പാലക്കാട്: തൃശൂർ-പാലക്കാട് അതിർത്തി ഗ്രാമമായ കുത്താമ്പുള്ളിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു. വീട്ടുമുറ്റത്ത് അമ്മ കുഞ്ഞിനെ കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ചാടി വീഴുകയായിരുന്നു. കുഞ്ഞിന്റെ വയറ്റിലാണ് കടിയേറ്റത്.
ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. അതേ സമയം മൂന്ന് പേരെ കടിച്ച നായ ചാവുകയും ചെയ്തു. പട്ടിക്ക് പേയുണ്ടെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: