കൊൽക്കത്ത: വെസ്റ്റ്ബംഗാളിലെ ആശുപത്രി കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ജോലിക്കാർ വെന്ത് മരിച്ചു. മുഷിർദാബാദ് ജില്ലയിലെ മെഡിക്കൽ കോളെജ് കെട്ടിടത്തിനാണ് തീ പിടിച്ചത്.
ആശുപത്രിയിലെ ഒന്നാമത്തെ നിലയിലെ പുരുഷന്മാരുടെ ഓപ്പറേഷൻ വിഭാഗത്തിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ മരിച്ച ജോലിക്കാരികൾക്ക് പുറമെ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
തീപിടുത്തം ഉണ്ടായ ഉടനെ രോഗികളും ആശുപത്രി ജോലിക്കാരും കെട്ടിടത്തിന്റെ ജനൽ ചില്ലകൾ തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: