ലോഡ് കയറ്റിവന്ന ലോറി നാട്ടുകാര്‍ തടഞ്ഞു

Saturday 27 August 2016 3:35 pm IST

പത്തനാപുരം: അമിതമായി തടി കയറ്റിയെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷം. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പത്തനാപുരം ഇളപ്പുപാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അമിത ലോഡുമായെത്തിയ ലോറി തട്ടി വൈദ്യുതിലൈന്‍ ഉള്‍പ്പെടെ നശിച്ചിരുന്നു. ഇതേ തടര്‍ന്ന് സമീപപ്രദേശത്തെ നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനാലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടര്‍ന്ന് നാട്ടുകാരും ലോഡിംഗ് തൊഴിലാളികളും ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. നാളുകളായി ഈ ഭാഗത്തു വച്ചാണ് സ്ഥിരമായി ലോഡ് കയറ്റാറുള്ളത്. ഇത് പത്തനാപുരം പൂങ്കുളഞ്ഞി റോഡില്‍ ഗതാഗതടസത്തിനും കാരണമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.