ആലപ്പുഴ: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ ആലപ്പുഴയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പോലീസ് ബോധവത്കരണക്ലാസ് നടത്തും. ആഗോളതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11ന് ആലപ്പുഴ എആര്‍ ക്യാമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബോധവത്കരണ ക്ലാസിന് ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ നേതൃത്വം നല്‍കും. ഓണ്‍ലൈന്‍ സീഫോം സമര്‍പ്പണവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ലാസുകളും ഉണ്ടാകുമെന്നും നിര്‍ബ്ബന്ധമായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: