ദിശാബോധത്തോടെയുള്ള വിദ്യാഭ്യാസം അനിവാര്യം: പിണറായി

Saturday 27 August 2016 7:29 pm IST

ആലപ്പുഴ: ദിശാബോധത്തോടെയുള്ള വിദ്യാഭ്യാസം ഉയര്‍ച്ചയിലേക്കുള്ള പടവുകളാണ് രൂപപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ വിദ്യാധനന്‍ സ്‌കോളര്‍ഷിപ്പ് ആന്റ് മെറിറ്റ് അവാര്‍ഡുവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണമില്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നടത്താന്‍ വിഷമിക്കുന്നവരുണ്ട്. അവര്‍ക്കുള്ള വഴികാട്ടിയാണ് സരോജിനി ദാമോദരന്‍ ഫൗണ്ടേഷനെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസം വരുമ്പോള്‍ അതിനനുസരിച്ച് അദ്ധ്യാപകരും മാറ്റത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേന്മ പറയുന്നത് പശ്ചാത്തല സൗകര്യങ്ങള്‍ക്കാണെന്നും അല്ലാതെ അദ്ധ്യയനത്തിന്റെ പേരിലല്ലെന്നും അതെല്ലാം ഏതാണ്ട് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കുമാരി ഷിബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എംപി, ഷിബുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.