കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കണ്വന്ഷന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രി ഇ.പി. ജയരാജന് മുഖ്യരക്ഷാധികാരിയും പ്രൊഫ.കെ.വി. തോമസ് എംപി സ്വാഗതസംഘം ചെയര്‍മാനുമായി 75 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍ വര്‍ക്കിങ് ചെയര്‍മാനും സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, മേയര്‍ സൗമിനി ജെയിന്, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍, വ്യാപാര സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
സ്വാഗതസംഘം രൂപീകരണ യോഗം കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഐഎന്‍ടിയുസി നേതാക്കളായ വി.പി. ജോര്‍ജ്, കെ.കെ. ഇബ്രാഹിംകുട്ടി, എന്‍. വേണുഗോപാല്‍, സി.ജി. രാജഗോപാല്‍, പ്രദീപ് പാറപ്പുറം, എന്‍. ജയചന്ദ്രന്, ലിനോ ജേക്കബ്, ടി.സി. സുബ്രഹ്മണ്യന്, ജി.കാര്ത്തികേയന്, കുമ്പളം രവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: