കബളിപ്പിച്ച്‌ കാറും പണവും തട്ടിയെടുത്ത കേസില്‍ യുവതികള്‍ അറസ്റ്റില്‍

Wednesday 7 March 2012 11:13 pm IST

കാസര്‍കോട്‌ : നീലേശ്വരം സ്വദേശികളായ ബേക്കറി വ്യാപാരിയെയും സുഹൃത്തിനെയും കബളിപ്പിച്ച്‌ 75൦൦ രൂപയും എടിഎം കാര്‍ഡ്‌, സാന്‍ഡ്രോ കാര്‍ എന്നിവയുമായി സ്ഥലം വിട്ട അഞ്ചംഗ വനിതാ തട്ടിപ്പുസംഘത്തിലെ രണ്ടുപേരെ സിഐ ബാബുപെരിങ്ങോത്തിണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തു. തച്ചങ്ങാട്‌ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചട്ടഞ്ചാല്‍ കനിയംകുണ്ടിലെ ബി കെ ജസീല (31), മഞ്ചേശ്വരം ഉദ്യാവര്‍ മാട ഖദീജ മന്‍സിലിലെ സീനത്ത്‌ ബാനു (28) എന്നിവരെയാണ്‌ ഇന്നലെ വൈകുന്നേരം സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്‌. ഈ മാസം ഒന്നിന്‌ ഉച്ചയ്ക്കാണ്‌ ബ്ളാക്ക്‌ മെയ്ലിംഗ്‌ നടന്നത്‌. നീലേശ്വരത്തെ ബേക്കറിയുടമയും ചിറമ്മല്‍ സ്വദേശിയുമായ ശംസുദ്ദിന്‍ (34), സുഹൃത്ത്‌ തൈക്കടപ്പുറത്തെ പി വി ശംസുദ്ദിന്‍ (32) എന്നിവരാണ്‌ തട്ടിപ്പിനിരയായത്‌. നേരത്തെ മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇവരെ യുവതികള്‍ കാസര്‍കോട്ടേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടു പേരും സാന്‍ട്രോ കാറില്‍ കാസര്‍കോട്‌ പുതിയ ബസ്സ്റ്റാണ്റ്റില്‍ എത്തുകയും, ഇവരെ കാത്തിരുന്ന യുവതികളുമായി കാറില്‍ കയറി ചുറ്റിക്കറങ്ങുകയുമായിരുന്നു. അരമണിക്കൂറുകളോളം കാറില്‍ കറങ്ങിയപ്പോള്‍ നഗരത്തിനു പുറത്ത്‌ ഒരു വീടുണ്ടെന്നും അവിടെ പോകണമെന്നും യുവതികള്‍ ഇവരോട്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇവര്‍ പോകുകയും, വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതികള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാര്‍ നിര്‍ത്തി യുവതികള്‍ക്കൊപ്പം രണ്ടു പേരും നടക്കുന്നതിനിടയില്‍ മൂന്നംഗ സംഘം എത്തുകയായിരുന്നു. സംഘം ഭീഷണിപ്പെടുത്തി യുവതികളെ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നും, ഒച്ചവെച്ചാല്‍ ആളെ കൂട്ടുമെന്നും അരലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചോദിച്ച പണം തരാനില്ലെന്ന്‌ സംഘത്തോടു പറഞ്ഞതോടെ രണ്ടുപേരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും, ശംസുദ്ദിണ്റ്റെ പേഴ്സടക്കമുള്ള 25൦൦ രൂപയും തട്ടിയെടുത്തു. പിന്നീട്‌ ഇവര്‍ ഇവരുടെ കാറില്‍ കയറി ഉളിയത്തടുക്ക ഭാഗത്തേക്ക്‌ പോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ ശംസുദ്ദിണ്റ്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ 7,500 രൂപ നിര്‍ബന്ധിപ്പിച്ച്‌ ഉളിയത്തടുക്കയിലെ എ ടി എം കൌണ്ടറില്‍ നിന്ന്‌ പണം പിന്‍വലിച്ച്‌ കൈപറ്റി. പിന്നീട്‌ യുവതികളുമായി ഇവര്‍ വന്ന കാറില്‍ കടന്നുകളയുകയായിരുന്നു. കാസര്‍കോട്ടെത്തിയാണ്‌ ശംസുദ്ദിന്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. യുവാക്കളില്‍ നിന്ന്‌ തട്ടിയെടുത്ത കാര്‍ സംഭവം നടന്ന പിറ്റേ ദിവസം ഉളിയത്തടുക്കയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ്‌ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ യുവതികള്‍ അറസ്റ്റിലായത്‌. സംഘത്തില്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും, എന്നാല്‍ ഇവര്‍ ഒളിവില്‍ പോയതായും സി ഐ അറിയിച്ചു. പതിനാലാം വയസ്സില്‍ തന്നെ ജസീല കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയതായും പിന്നീട്‌ പണത്തിനു വേണ്ടി ബ്ളാക്ക്മെയ്ലിംഗ്‌ സംഘത്തോടൊപ്പം ചേരുകയായിരുന്നുവെന്നും സി ഐ പറഞ്ഞു. ഇതിനിടയിലാണ്‌ സീനത്ത്‌ ബാനുവിനെ പരിചയപ്പെട്ട്‌ സംഘത്തോടൊപ്പം ചേര്‍ത്തത്‌. ഇവര്‍ ആശുപത്രി കേന്ദ്രീകരിച്ചും, ഗള്‍ഫില്‍ നിന്നും വരുന്ന യുവാക്കളെ സമീപിച്ച്‌ ബ്ളാക്ക്‌ മെയ്ലിംഗ്‌ ചെയ്തുവരികയായിരുന്നുവെന്നും സി ഐ അറിയിച്ചു. പലരും മാനഹാനി ഭയന്ന്‌ പോലീസില്‍ പരാതിപ്പെടാത്തതിനാല്‍ സംഘം ബ്ളാക്ക്മെയ്ലിംഗുമായി മുന്നോട്ടു പോകുകയായിരുന്നു. ജസീല നീലേശ്വരത്ത്‌ ഒരു ബ്ളൂഫിലിമില്‍ അഭിനയിക്കുകയും, ഇതുമായി ബന്ധപ്പെട്ട്‌ കേസ്‌ നിലവിലുള്ളതായും പോലീസ്‌ അറിയിച്ചു. യുവതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അറസ്റ്റ്‌ ചെയ്ത സംഘത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രദീപ്‌ ചവറ, സുനില്‍ എബ്രഹാം, നാരായണന്‍, ബാലകൃഷ്ണന്‍, വനിതാ പോലീസ്‌ ഓഫീസര്‍ ശരാവതി എന്നിവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.