ചെങ്ങന്നൂര്‍: സ്വകാര്യ ബസ്സിന് മുന്നില്‍ ചാടിയ അന്യസംസ്ഥാനക്കാരന് ഗുരുതര പരിക്ക്. ചെങ്ങന്നൂര്‍ റെയില്വേസ്റ്റേഷന് മുന്‍വശത്ത് ഉച്ചയ്ക്കായിരുന്നു സംഭവം. മാനസിക വിഭ്രാന്തി കാണിച്ച ഇയാള്‍ പലതവണ വാഹനങ്ങളുടെയും മുന്നിലേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇതുകണ്ട് ഇയാളെ പിടിച്ചുമാറ്റുകയിരുന്നു.
ഇയാള്‍ ആവശ്യപ്പെട്ടതിന് പ്രകാരം ഡ്രൈവര്‍മാര്‍ ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. മുനിസിപ്പല്‍ ബസ്സ്റ്റാന്റില് നിന്നും പുറത്തേക്ക് ഇറങ്ങിവന്ന ബസിന് മുന്നിലേക്ക് ഇയാള്‍ ചാടുകയായിരുന്നു. ബസ്സിന് അടിയില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: