ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് ഒമ്പതുവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പട്ടോളിമാര്‍ക്കറ്റ് പുതിയ വിളയില്‍ ആശാന്റെ തെക്കേതില്‍ വീട്ടില്‍ അക്ഷയ (9)യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വൈകിട്ട് 5:30നായിരുന്നു സംഭവം.
വീടിനു സമീപത്തെ കടയിലേക്കുപോകംവഴിയാണ് നായ അക്രമിച്ചത്. കുട്ടിയുടെ ഇടതു കൈയ്യുടെ മുട്ടിനു മുകളില്‍ കടിച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: